Sorry, you need to enable JavaScript to visit this website.

പത്തു വയസ്സുകാരിക്ക് പീഡനം: പിതാവ് കുറ്റക്കാരനെന്ന് കോടതി

മഞ്ചേരി- പത്തു വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ പിതാവ് കുറ്റക്കാരനെന്നു മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി എ.വി നാരായണന്‍ കണ്ടെത്തി. ബംഗളുരൂ സ്വദേശിയായ നാല്‍പതുകാരനാണ് പ്രതി. 2016 ആഗസ്റ്റ് രണ്ടിനു പ്രതി മകളെ പീഡിപ്പിക്കുകയായിരുന്നു. സംശയം തോന്നി കുട്ടിയുടെ മാതാവ് ചോദ്യം ചെയ്തതില്‍ നിന്നാണ് പീഡന വിവരം പുറത്തായത്. രണ്ടു വര്‍ഷം മുമ്പ് കുട്ടി നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുമ്പോഴും പിതാവ് ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നതായും കുട്ടി മാതാവിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മാതാവ് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊന്നാനി സി.ഐയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.  പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷാ പി.ജമാല്‍ ഹാജരായി.

 

Latest News