വീട്ടമ്മയ്ക്ക് കണക്കെഴുതാന്‍  ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് 

തിരുവനന്തപുരം: ഭര്‍ത്താവിന്റെ  പാസ്‌പോര്‍ട്ടില്‍ ഫോണ്‍ നമ്പരും വീട്ടു ചെലവിന്റെ കണക്കുമെഴുതി  സൂക്ഷിച്ച വീട്ടമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വെറുതെ ഇരുന്നു ചിതലെടുക്കണ്ടെന്ന് കരുതി ചെയ്തതാണ്. ഏകദേശം ആദ്യത്തെ മൂന്ന് പേജോളം ടെലിഫോണ്‍ നമ്പരുകളാണ് എഴുതി സൂക്ഷിച്ചിരിക്കുന്നത്. 
അവസാനത്തെ കുറച്ച് പേജിലാകട്ടെ വരവ് ചിലവ് കണക്കും രേഖപ്പെടുത്തിയിടുണ്ട്. മലയാളിയായ വീട്ടമ്മയാണ് ഉപകാര പ്രദമായ രീതിയില്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചത്. 
തിരുവനന്തപുരം സ്വദേശിയായ പക്രു എന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ തന്റെ അമ്മയുടെ നിഷ്‌കളങ്കമായ പ്രവര്‍ത്തി പോസ്റ്റ് ചെയ്തത്.
സംഭവം സത്യമാണോ എന്നറിയാന്‍ ഇതിലുള്ള മൊബൈല്‍  നമ്പറുകളിലേക്ക് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നിലയ്ക്കാത്ത കോള്‍ പ്രവാഹമാണ്. ശല്യം സഹിക്ക വയ്യാതെ ബന്ധുക്കളില്‍ ചിലര്‍ തങ്ങളുടെ ഫോണ്‍ നമ്പര്‍ മാറ്റുക വരെ ചെയ്തു.1997ല്‍ ഇഷ്യൂ ചെയ്ത് 2007 സെപ്തംബറില്‍ കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടിലാണ് വീട്ടമ്മ ബന്ധുക്കളുടെ ഫോണ്‍ നമ്പറുകള്‍ എഴുതി സൂക്ഷിച്ചത്. 

Latest News