സൽമാൻ രാജാവും തുനീഷ്യൻ പ്രസിഡന്റും ചർച്ച നടത്തി

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും തുനീഷ്യൻ പ്രസിഡന്റ് ബേജി ഖായിദ് അസ്സബ്‌സിയും ചർച്ച നടത്തുന്നു.

തൂനിസ്, തുനീഷ്യ - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും തുനീഷ്യൻ പ്രസിഡന്റ് ബേജി ഖായിദ് അസ്സബ്‌സിയും ചർച്ച നടത്തി. ഖർതാജ് പ്രസിഡൻഷ്യൽ പാലസിൽ വെച്ചാണ് രാജാവും പ്രസിഡന്റും ചർച്ച നടത്തിയത്. 
ഇതിനു ശേഷം രണ്ടു രാജ്യങ്ങളുടെയും ഔദ്യോഗിക സംഘങ്ങളുടെ സാന്നിധ്യത്തിൽ വിപുലമായ ചർച്ചയും നടത്തി. വ്യത്യസ്ത മേഖലകളിൽ സൗദി അറേബ്യയും തുനീഷ്യയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും നേതാക്കൾ വിശകലനം ചെയ്തു. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ, മീഡിയ മന്ത്രി തുർക്കി അൽശബാന, ആഫ്രിക്കൻ കാര്യങ്ങൾക്കുള്ള സഹമന്ത്രി അഹ്മദ് ഖത്താൻ, തുനീഷ്യയിലെ സൗദി അംബാസഡർ മുഹമ്മദ് അൽഅലി, തുനീഷ്യൻ പ്രധാനമന്ത്രി യൂസുഫ് അൽശാഹിദ്, പ്രതിരോധ മന്ത്രി അബ്ദുൽകരീം അൽസുബൈദി, വിദേശ മന്ത്രി ഖമീസ് അൽജഹീനാവി, ആഭ്യന്തര മന്ത്രി ഹിശാം അൽഫുറാതി, ധനമന്ത്രി മുഹമ്മദ് രിദ ശൽഗൂം തുടങ്ങിയവർ കൂടിക്കാഴ്ചയിലും ചർച്ചയിലും പങ്കെടുത്തു. 
 

Latest News