മലയാളം ഉള്‍പ്പെടെ പത്തു ഭാഷകളില്‍  ടിക് ടോക് സേഫ്ടി സെന്റര്‍ 

ചെന്നൈ: ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക് മലയാളം ഉള്‍പ്പെടെ പത്തു ഭാഷകളില്‍ സേഫ്ടി സെന്റര്‍ ആരംഭിച്ചു. സൈബര്‍ പീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ സേഫ് ഇന്റര്‍നെറ്റ് പരിപാടിയുടെ വിജയത്തെ തുടര്‍ന്നാണ് ടിക് ടോക് സേഫ്റ്റി സെന്റര്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രാദേശിക വൈബ്‌സൈറ്റ് രൂപത്തിലാണ് സേഫ്റ്റി പോളിസി ടൂള്‍സ്, ഓണ്‍ലൈന്‍ റിസോഴ്‌സസ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെന്ററിന്റെ പ്രവര്‍ത്തനം. ടിക് ടോക് ഉപയോക്താക്കളുടെ സുരക്ഷയും പ്രോഡക്റ്റ് അവബോധവും മുന്‍ നിര്‍ത്തതിയാണ് സേഫ്ടി സെന്റര്‍ പ്രവര്‍ത്തിക്കുക.
ഇന്ത്യയില്‍ ടിക് ടോക് ഉപയോക്താക്കളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. മാത്രമല്ല, ആന്റി ബുള്ളിയിംഗ്, ജനറല്‍ ഇലക്ഷന്‍സ് എന്നീ റിസോഴ്‌സ് പേജുകള്‍, ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ടിക് ടോക് ഗ്ലോബല്‍ പബ്ലിക് പോളിസി ഡയറക്ടര്‍ ഹെലെന ലെര്‍ഷ് പറയുന്നു.
മലയാളം കൂടാതെ ഹിന്ദി, തെലുഗു, തമിഴ്, ഗുജറാത്തി, പഞ്ചാബി മറാത്തി, ബെംഗാളി, കന്നഡ, ഒറിയ എന്നീ 10 ഭാഷകളിലാണ് സേഫ്റ്റി സെന്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ  ജനങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍, തങ്ങളുടെ അവരുടെ അക്കൗണ്ടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും കഴിയും.

Latest News