Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാധുരി ദീക്ഷിത് മത്സരിക്കില്ല

പൂനെ: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, കേട്ടതൊക്കെ അപവാദമാണെന്ന് നടി മാധുരി ദീക്ഷിത്. പൂനെയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നടി തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും അത് വെറും അപവാദമാണെന്നും അത്തരം സംശയങ്ങള്‍ക്ക് ഞാന്‍ മുമ്പെ തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും' ആണ് താരം പറയുന്നത്. 'താനുള്‍പ്പെടെ മൂന്നു പേരെക്കുറിച്ച് ഇത്തരത്തില്‍ വാര്‍ത്ത പരന്നിരുന്നുവെന്നും അതില്‍ എന്റെ കാര്യത്തില്‍ ഞാന്‍ വ്യക്തത വരുത്തുന്നു' എന്നും മാധുരി കൂട്ടിച്ചേര്‍ത്തു. നിലവില്‍, കളങ്ക് എന്ന ചിത്രമാണ് മാധുരി ദീക്ഷിതിന്റെതായി പുറത്തിറങ്ങുന്ന ചിത്രം. ഇരുപത് വര്‍ഷങ്ങള്‍ക്ക് സേഷം സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

Latest News