കുഞ്ഞാലിക്കുട്ടിയും ഇ.ടിയും പത്രിക നല്‍കി

മലപ്പുറം-പൊന്നാനി, മലപ്പുറം ലോക്സഭ മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15-ഓടെയാണ് പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും വരണാധികാരിയായ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പത്രിക നല്‍കിയത്.

രാവിലെ പാണക്കാടെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പ്രാര്‍ഥന നടത്തിയശേഷമാണ് കലക്ടറേറ്റിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് മലപ്പുറം ഡി.സി.സി. ഓഫീസില്‍ സന്ദര്‍ശനം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം ഡമ്മി സ്ഥാനാര്‍ഥിയായി യു.എ. ലത്തീഫ് പത്രിക നല്‍കി. അഷ്റഫ് കോക്കൂരാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഡമ്മി സ്ഥാനാര്‍ഥി.

സിറ്റിംഗ് എം.പി.യായ പി.കെ. കുഞ്ഞാലിക്കുട്ടി ഇത് രണ്ടാംതവണയാണ് മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുന്നത്. എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനുവാണ് ഇടതുസ്ഥാനാര്‍ഥി. വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍  എന്‍.ഡി.എ സ്ഥാനാര്‍ഥിയായും ജനവിധി തേടുന്നു.

പൊന്നാനിയില്‍  എല്‍.ഡി.എഫ്. സ്വതന്ത്രന്‍ പി.വി.അന്‍വറാണ് ഇ.ടിയുടെ എതിര്‍ സ്ഥാനാര്‍ഥി. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി വി.ടി.രമയും എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയായി കെ.സി. നസീറും പി.ഡി.പി. സ്ഥാനാര്‍ഥിയായി പൂന്തുറ സിറാജും മത്സരിക്കുന്നു.

 

Latest News