Sorry, you need to enable JavaScript to visit this website.

രാഹുലിന്റെ വരവ് തടഞ്ഞത് യെച്ചൂരി 

ചൊക്ലി: കെപിസിസിയും യുഡിഎഫും കൊണ്ടാടിയതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ വരവ്. എല്ലാം ഏതാണ്ട് തീരുമാനമായതായിരുന്നു. പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഉപയോഗിച്ച് സംസ്ഥാന നേതൃത്വമാണ് രാഹുലിന്റെ വരവിനു തടയിട്ടത് എന്ന സൂചനയാണ് പുറത്തുവരുന്നത്. കൂടാതെ രാഹുല്‍ വയനാട്ടില്‍ എത്തുന്നതിനെ ജെഡിഎസിനെയും എന്‍സിപിയേയും ഉപയോഗിച്ചു സിപിഎം ചെറുത്തു. കേരളത്തിന് പുറത്തു ബിജെപിയെ ഒന്നിച്ചു നേരിടുന്ന ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിക്കെതിരായ മത്സരം തെറ്റായ ദേശീയ തലത്തില്‍ സന്ദേശം നല്‍കുമെന്ന വിലയിരുത്തലാണ് രാഹുലിനെ വയനാട് ഒഴിവാക്കാന്‍ പ്രേരിപ്പിച്ചത്. വയനാട്ടിലെ വിഷയം സീതാറാം യെച്ചൂരി രാഹുലിനെ കണ്ടു ധരിപ്പിച്ചിരുന്നു. 
രാഹുലിന്റെ വരവ് തടയാന്‍ ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ അന്തര്‍ നാടകങ്ങള്‍ നടത്തി എന്ന കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം ഇതിനെ സാധൂകരിക്കുന്നതാണ്. രാഹുല്‍ ഗാന്ധി എത്തുന്നത് ചിലരെ ഭയപ്പെടുത്തുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണനും അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. രാഹുല്‍ ഗാന്ധി വരുമെന്ന് തന്നെയാണ് പ്രതീക്ഷ. സ്ഥാനാര്‍ത്ഥി വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതമായി നീളുന്നതില്‍ യു.ഡി.എഫ് ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരത്തിന് എത്തുമെന്ന വാര്‍ത്ത പരന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലായിരുന്നു. എന്നല്‍ രാഹുലിന്റെ വരവ് വൈകുന്നതും നേരത്തെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന ടി.സിദ്ധിഖിന് പ്രചാരണത്തില്‍ നിന്ന് പി•ാറിയതും പ്രവര്‍ത്തകര്‍ക്ക് വലിയ നിരാശയാണ് നല്‍കിയത്. വടകരയിലും ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞിട്ടില്ല. വടക്കന്‍ ജില്ലകളില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയില്‍ സി.പി.എം ഇതിനകം പ്രചാരണവുമായി ഏറെ മുന്നിലെത്തി. സ്ഥാനാര്‍ത്ഥിയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ധാരണ ലഭിച്ചതോടെ ഇവിടെ കെ.മുരളീധരനും പ്രചാരണം ഊര്‍ജിതമാക്കി.

Latest News