ഓച്ചിറ പെണ്‍കുട്ടി പീഡനത്തിനിരയായി 

കൊല്ലം: കൊല്ലം ഓച്ചിറയില്‍ നിന്നും യുവാവാണ് കടത്തിക്കൊണ്ട് പോയ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധന ഫലം. ഇതോടെ മുഖ്യപ്രതി മുഹമ്മദ് റോഷിനെതിരെ ലൈംഗിക പീഡനക്കുറ്റം ചുമത്തി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വച്ചാണ് പരിശോധന നടത്തിയത്. 
പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത് മുംബൈയില്‍ വച്ചാണെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. നേരത്തെ പ്രതികള്‍ക്ക് എതിരെ പോക്‌സോ ചുമത്തിയിരുന്നു. മുഹമ്മദ് റോഷന്‍, പ്യാരി, ബിപിന്‍, അനന്തു എന്നിവര്‍ക്കെതിരെയാണ് പോക്‌സോ ചുമത്തിയിരിക്കുന്നത്. 
രാജസ്ഥാന്‍ സ്വദേശികളായ തൊഴിലാളികളുടെ 13 കാരിയായ മകളെയാണ് തട്ടിക്കൊണ്ടു പോയത്. കേസില്‍ മുഖ്യ പ്രതി മുഹമ്മദ് റോഷനേയും പെണ്‍കുട്ടിയേയും മുംബൈയില്‍ നിന്നാണ് കണ്ടെത്തിത്. കേസില്‍ പിടിയിലാവര്‍ കഞ്ചാവ് ലഹരിക്ക് അടിമപ്പെട്ടവരും രാത്രി കാലങ്ങളില്‍ ആക്രമണം നടത്തി വരുന്നവരുമാണെന്ന് പൊലീസ് പറയുന്നു. 
പ്രണയം നിരസിക്കുന്ന വിദ്യാര്‍ത്ഥികളെ അസഭ്യം പറയുകയും വീട്ടില്‍ എത്തി ആക്രമിക്കുന്ന സംഭവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിയെ ആക്രമിച്ച കേസിലും പ്രതിയായിരുന്നു പ്യാരി.

Latest News