ദല്‍ഹിയില്‍ ടൂറിസ്റ്റ് ബസ് ട്രക്കില്‍ ഇടിച്ചുകയറി എട്ട് മരണം

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ഇരുനില ടൂറിസ്റ്റ് ബസ് ട്രക്കില്‍ ഇടിച്ചു കയറി എട്ട് പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ യമുന എക്‌സ്പ്രസ് വേയിലാണ് അപകടം.
ആഗ്രയില്‍നിന്ന് ദല്‍ഹിയിലേക്ക് വരികയായിരുന്ന ബസ് , ബ്രേക്ക് നഷ്ടപ്പെട്ട് ഒരേ ദിശയില്‍ സഞ്ചരിച്ച ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 

Latest News