ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം 

അഹമ്മദാബാദ്: ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പ് ചിത്രം മാറിമറിയുന്നു, മോഡി തരംഗം ആഞ്ഞടിച്ച 2014നെ അപേക്ഷിച്ച് വമ്പന്‍ തിരിച്ചടി രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഉണ്ടാവുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഗുജറാത്തില്‍ ഇത്തവണ മോഡി തരംഗം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലും സമാന സ്ഥിതിയാണ് ഉണ്ടാവുകയെന്നാണ് സൂചനകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശങ്കപ്പെടാന്‍ ഇനിയും കാരണങ്ങളുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. കോണ്‍ഗ്രസ് ഒരു സംസ്ഥാനത്ത് സഖ്യത്തിലൂടെയും മറ്റൊരു സംസ്ഥാനത്ത് സ്വന്തം ശക്തിയിലൂടെയും കരുത്ത് വര്‍ധിപ്പിക്കുന്നതായി സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗംഭീര പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഗുജറാത്തില്‍ 85 സീറ്റുകള്‍ നേടി ബിജെപിയെ ഞെട്ടിക്കാന്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഗുജറാത്തിലെ പത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തുന്നതായി സര്‍വേ പറയുന്നു. ഇത് പ്രകാരം കോണ്‍ഗ്രസ് വലിയ കുതിപ്പിനാണ് ഒരുങ്ങുന്നത്. 2014ല്‍ ഒറ്റ സീറ്റ് പോലും കോണ്‍ഗ്രസിന് ഗുജറാത്തില്‍ നിന്ന് ലഭിച്ചിരുന്നില്ല. 

Latest News