കോയമ്പത്തൂര്‍- തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി സ്ഥിരീകരിച്ചു. കാണാതായി ഒരു ദിവസത്തിനുശേഷമാണ് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ വീടിനടുത്തുള്ള ഇടഴവഴിയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച കാണതായ പെണ്‍കുട്ടിയെ കുറിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
പെണ്‍കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടതായി ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിയിക്കുന്നുവെന്നും പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ കൂടി ചുമത്തിയതായും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ ചോദ്യം ചെയ്തുവരികയാണ്. റോഡിലൂടെ പോകുമ്പോള്‍ കുട്ടിയോട് സംസാരിക്കാറുണ്ടായിരുന്ന അയല്‍ക്കാരായ നാല് പേരെയാണ് സംശയമെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രകടനം നടത്തി.






