ഞായറാഴ്ചയും ബാങ്കുകള്‍  പ്രവര്‍ത്തിക്കണം-റിസര്‍വ് ബാങ്ക് 

ന്യൂദല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിനം ഞായറാഴ്ചയാണെങ്കിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ ക്ലോസിങിന്റെ ഭാഗമായി മാര്‍ച്ച് 31ന് സര്‍ക്കാരിന്റെ രസീത്, പെയ്‌മെന്റ് ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണിത്.സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളുടെ എല്ലാശാഖകളും മാര്‍ച്ച് 31ന് രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.

Latest News