ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

ന്യൂദൽഹി- കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. പിണറായിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ അപ്പീലാണ് പരിഗണിക്കുന്നത്.  ജസ്റ്റിസ് മാരായ എംവി രമണ, ശാന്തനഗൗഡർ എന്നിവർ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേസ് എത്തുക.
 

Latest News