Sorry, you need to enable JavaScript to visit this website.

എയര്‍ഇന്ത്യ പൈലറ്റുമാര്‍  മുന്തിയ ഭക്ഷണം കഴിക്കരുത് 

ന്യൂദല്‍ഹി:ജീവനക്കാര്‍ക്ക് ഭക്ഷണ നിയന്ത്രണം ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ. പൈലറ്റുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ മുന്തിയ ഭക്ഷണം കഴിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജോലിക്കിടെ കമ്പനി നിര്‍ദേശിച്ചിട്ടുള്ള ഭക്ഷണം മാത്രമെ കഴിക്കാവൂ. പ്രത്യേക ഭക്ഷണം കഴിച്ചാല്‍ അത് കമ്പനി നിയമങ്ങള്‍ക്ക് എതിരാകുമെന്ന് കാണിച്ച് എയര്‍ ഇന്ത്യ ഡയറക്ടര്‍ ഓപ്പറേഷന്‍സ് അമിതാബ് സിങ് പൈലറ്റുമാര്‍ക്ക് ഇ-മെയില്‍ അയച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കുമാത്രമാണ് പ്രത്യേക ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളത്. അത് ഡോക്ടറുടെ നിര്‍ദേശമുണ്ടെങ്കില്‍ മാത്രമാകണമെന്നും മെയിലില്‍ പറയുന്നു. പൈലറ്റുമാര്‍ ബര്‍ഗര്‍, സൂപ്പ് തുടങ്ങിയ മുന്തിയ ഇനം ഭക്ഷണസാധനങ്ങള്‍ വ്യാപകമായി ഓര്‍ഡര്‍ ചെയ്യുന്നതിലൂടെ കമ്പനിയുടെ ചിലവ് വര്‍ധിക്കുന്നു എന്ന് പരാതിയുണ്ടായിരുന്നു.

Latest News