ശത്രുഘ്‌നന്‍ സിന്‍ഹ രാഹുല്‍ ഗാന്ധിയെ കണ്ടു; അടുത്തയാഴ്ച കോണ്‍ഗ്രസില്‍ ചേരും

ന്യൂദല്‍ഹി- ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പാര്‍ലമെന്റ് അംഗവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതായി സിന്‍ഹ പിന്നീട് വ്യക്തമാക്കി. ബിജെപി നേതാക്കള്‍ക്കെതിരെ പലപ്പോഴും രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച സിന്‍ഹ പാര്‍ട്ടി വിടാന്‍ ഇതുവരെ തയാറായിരുന്നില്ല. അദ്ദേഹം പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ ബിജെപി മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെയാണ് സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്. ഇന്ന് രാഹുലിനെ കണ്ടതോടെ ഇതിനു സ്ഥിരീകരണമായി. ഏപ്രില്‍ ആറിന് സിന്‍ഹ പാര്‍ട്ടിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹില്‍ അറിയിച്ചു. രാഹുല്‍ ഒരു ജനപ്രിയ നേതാവാണെന്നും താന്‍ നെഹ്‌റു-ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്ന ആളാണെന്നും സിന്‍ഹ പ്രതികരിച്ചു.

Latest News