കോഴിക്കോട്- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. രഹുല്‍ വയനാട്ടില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥാനാര്‍ഥിയാകുമെന്ന് തറപ്പിച്ച് പറഞ്ഞിട്ടില്ല- ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. വയനാട്ടിലെ സ്ഥാനാര്‍ഥിയെ കുറിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ മലക്കം മറിച്ചില്‍. വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ മത്സരിക്കുന്ന കാര്യം രാഹുല്‍ ഗാന്ധി ആലോചിച്ചിട്ടു പോലുമില്ലെന്നും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് അദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ചതെന്നും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
ടി. സിദ്ദിഖ് പ്രചാരണം തുടങ്ങിയതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്.