Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ കോടികളുടെ അഗ്നിശമന സേനാ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു

കരിപ്പൂർ വിമാനത്താവളത്തിൽ തുരുമ്പെടുത്തു നശിക്കുന്ന അഗ്‌നിശമന വാഹനങ്ങൾ

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ കോടികൾ മുടക്കി ഇറക്കുമതി ചെയ്ത രണ്ട് അഗ്നിശമന വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. മൂന്നര കോടി മുടക്കി ഇറക്കുമതി ചെയ്ത രണ്ട് ഫയർ ക്രാഷ് ടെൻഡർ യൂണിറ്റുകളാണ് മാസങ്ങളായി ഉപയോഗ ശൂന്യമായി നശിക്കുന്നത്. യന്ത്രത്തകരാർ മൂലമാണ് ഒരു യൂണിറ്റ് ഉപയോഗ ശൂന്യമായത്. 
വിമാനത്താവളത്തിൽ നടന്ന പരിശോധനക്കിടെ അപകടത്തിൽ പെട്ടാണ് രണ്ടാമത്തെ യൂണിറ്റ് തകരാറിലായത്. വിമാനത്താവളത്തിൽ നിന്നും അന്താരാഷ്ട്ര സർവീസ് ആരംഭിച്ച കാലത്ത് മൂന്നരക്കോടി രൂപ മുടക്കി സിറ്റ്‌സർലണ്ടിൽ നിന്നു ഇറക്കുമതി ചെയ്തതാണ് നശിക്കുന്ന ഒരു വാഹനം. ഇതിന് യന്ത്രത്തകരാർ കണ്ടതോടെ ഉപയോഗിക്കാതെയായി. വർഷങ്ങളായി വാഹനം കട്ടപ്പുറത്താണ്. വിമാനത്താവളത്തിലെ റൺവേക്കരികിലെ പെരിമീറ്റർ റോഡിലൂടെ വാഹനം കൊണ്ടുപോകുമ്പോഴാണ് രണ്ടാമത്തെ യൂണിറ്റ് അപകടത്തിൽ പെട്ടത്. 30 അടിയോളം താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. ഇതേത്തുടർന്ന് പരിശോധനക്കെത്തിയ ഉന്നത ഉദ്യോഗസ്ഥനടക്കം പരിക്കേറ്റിരുന്നു.ഇതേ തുടർന്ന് വാഹനം ഉപയോഗിക്കാതെയായി.ടാർപോളിനു കൊണ്ട് മൂടിയിട്ട വാഹനങ്ങൾ മാസങ്ങളായി കട്ടപ്പുറത്തേറിയതോടെ പൂർണമായി നശിച്ച നിലയിലാണ്.ചെളിയും ചേറും നിറഞ്ഞ് തുരുമ്പെടുത്ത രണ്ട് വാഹനങ്ങളും ടെർമിനലിനു മുമ്പിലെ കാർ പാർക്കിംങ് ഏരിയയിലേക്ക് മാറ്റിയിരിക്കുകയാണ്.
രണ്ടു വാഹനങ്ങളും പ്രയോജനപ്പെടുത്താനാവശ്യമായ സ്‌പെയർ പാർട്‌സ് ലഭ്യമല്ലാത്തതാണ് ഇവ ഉപയോഗ്യമല്ലാതാക്കിയത്. അപകടപ്പെടുന്ന വാഹനങ്ങൾ ഇൻഷുറൻസ് അനുസരിച്ച് കമ്പനി തിരിച്ചെടുത്ത് പുതിയത് നൽകാറാണ് പതിവ്.എന്നാൽ ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എയർപോർട്ട് അതോറിറ്റിക്ക് സാധിക്കാത്തതനാൽ രണ്ട് വർഷങ്ങളായി  തുരുമ്പെടുത്ത് നശിക്കുകയാണ്.

 

Latest News