Sorry, you need to enable JavaScript to visit this website.

നോട്ട് അസാധുവാക്കല്‍ അന്വേഷിക്കും -തൃണമൂല്‍ പ്രകടന പത്രിക 

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിര!ഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്ത് വിട്ടു. നോട്ട് അസാധുവാക്കലിനെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന വാഗ്ദാനമാണ് മമത പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. നീതി ആയോഗിനെ കുറിച്ചും പു്രകടന പത്രികയില്‍ പ്രതിപാതിക്കുന്നുണ്ട്. നീതി ആയോഗിന് പകരം പ്ലാനിങ് കമ്മീഷനെ തിരികെയെത്തിക്കുമെന്നതാണ് മമതയുടെ മറ്റൊരു വാഗ്ദാനം. ചരക്ക്  സേവന നികുതി ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ അത് നിലനിര്‍ത്തുമെന്നും, പുനഃപരിശോധിക്കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.

Latest News