മോഡി തെരഞ്ഞെടുപ്പ് ഫലം  പ്രഖ്യാപിക്കാന്‍ പോകുന്നു-ഒമര്‍ അബ്ദുല്ല 

ന്യൂദല്‍ഹി: അല്‍പ സമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ സന്ദേശത്തിന് തൊട്ടുപിന്നാലെ പരിഹാസ ട്വീറ്റുമായി മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എത്തിയത് ശ്രദ്ധേയമായി.  മോഡിയുടെ നാടകീയ പ്രഖ്യാപനത്തിന് ശേഷം സൈബര്‍ ലോകത്ത് പല തരം ട്രോളുകളിറങ്ങിയെങ്കിലും രാഷ്ട്രീയ നേതാവിന്റെ ഏറ്റവും ശ്രദ്ധേയ പ്രതികരണമായി ഇത് മാറി. 'അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ പോവുകയാണ്' എന്നാണ് ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ സന്ദേശത്തെ തുടര്‍ന്ന് രാഷ്ട്രീയ കേന്ദ്രങ്ങളും മീഡിയ കേന്ദ്രങ്ങളും ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കവേയാണ് ഒമര്‍ അബ്ദുല്ലയുടെ പരിഹാസം. ഇന്ന് രാവിലെ 11:45 മുതല്‍ 12 മണി വരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ വരും. ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യങ്ങളില്‍ ലൈവ് കാണുക', എന്നാണ് മോഡിയുടെ ട്വീറ്റ്. മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിലാണ് പ്രഖ്യാപനം. 

Latest News