മിഷന്‍ ശക്തി പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു

ന്യൂദല്‍ഹി- ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചുവെന്ന  പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണം ഉയര്‍ന്നിരിക്കെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം കമ്മീഷന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നായിരുന്നു  പ്രധാനമന്തിയുടെ പ്രഖ്യാപനം. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് അനുമതി വാങ്ങേണ്ടതില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ബഹിരാകാശശക്തികളില്‍ ഇന്ത്യ സ്വന്തം അധ്യായം എഴുതിച്ചേര്‍ത്തിരിക്കയാണെന്നും ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോഡി അവകാശപ്പെട്ടിരുന്നു.  

 

Latest News