ന്യൂദല്‍ഹി- റോഡപകടത്തില്‍ പരിക്കേറ്റയാളെ സ്വന്തം വാഹനം നിര്‍ത്തി ആശുപത്രിയിലത്തെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മാതൃക. രാജസ്ഥാന്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ രാജേന്ദ്ര വ്യാസിനെയാണ് രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തിച്ചത്. ദല്‍ഹി എയിംസിലേക്കുള്ള വാഹനത്തില്‍ വ്യാസിന്റെ നെറ്റിയില്‍ രാഹുല്‍ ഗാന്ധി തടവുന്ന വിഡിയോ സ്റ്റാഫ് പോസ്റ്റ് ചെയ്തു.
സെന്‍ട്രല്‍ ദല്‍ഹിയിലെ ഹുമയൂണ്‍ റോഡിലാണ് വ്യാസിന് അപകടം സംഭവിച്ചത്. അതു വഴി പോകുകയായിരുന്ന രാഹുല്‍ ഗാന്ധി വാഹനം നിര്‍ത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാജസ്ഥാനില്‍ ന്യൂസ് പേപ്പര്‍ കമ്പനി നടത്തുകയാണ് വ്യാസ്.






