റിയാദ്- അടുത്ത വെള്ളിയാഴ്ച രാജ്യത്തെ ജുമാമസ്ജിദുകളിൽ നടക്കുന്ന ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച ഉദ്‌ബോധന പ്രസംഗത്തിൽ ബിനാമി ബിസിനസ് പ്രവണതയുടെ അപകടങ്ങളെയും ബിനാമി ബിസിനസ് ചെറുക്കുന്നതിനെ കുറിച്ചും പ്രതിപാദിക്കുന്നതിന് ഖതീബുമാർക്ക് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശം നൽകി. ബിനാമി ബിസിനസ് പ്രവണതയുടെ അപകടങ്ങളെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കണമെന്നും ഈ പ്രവണത ചെറുക്കുന്നതിന് ഫലപ്രദമായ പങ്കാളിത്തം വഹിക്കുന്നതിന് സമൂഹത്തെ ഉണർത്തണമെന്നും ഇമാമുമാർക്കും ഖത്തീബുമാർക്കും വിതരണം ചെയ്ത സർക്കുലറിൽ മന്ത്രി നിർദേശിച്ചു. ഈ വിഷയത്തിൽ ഖത്തീബുമാർക്ക് അവലംബിക്കാവുന്ന മോഡൽ ഖുത്തുബ മന്ത്രാലയം തയാറാക്കിയിട്ടുമുണ്ട്.