ന്യൂദല്‍ഹി- പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പു നല്‍കുന്ന കോണ്‍ഗ്രസ് പദ്ധതിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പിന്തുണക്കരുതെന്ന പെരുമാറ്റ ചട്ടം ലംഘിച്ച രാജീവ് കുമാര്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കണം.
കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച ന്യൂന്തം ആയ യോജന പദ്ധതിക്കെതിരെ രാജീവ് കുമാര്‍ തുടര്‍ച്ചയായി ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് 1971 ല്‍ ഗരിബി ഹഠാവോ വാഗ്ദാനം ചെയ്തു, 2008 ല്‍ ഒആര്‍ഒപി വാഗ്ദാനം ചെയ്തു, 2013 ല്‍ ഭക്ഷ്യസുരക്ഷ വാഗ്ദാനം ചെയ്തു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ഇവയൊന്നും പൂര്‍ത്തിയാക്കിയിട്ടില്ലെ. മിനിമം വരുമാനം ഉറപ്പാക്കുമെന്ന അവസരവാദ പദ്ധതിക്കും ഇതേ അവസ്ഥ തന്നെയാണ് വരാനിരിക്കുന്നതെന്നാണ് നീതീ ആയോഗ് വൈസ് ചെയര്‍മാന്‍ ആരോപിച്ചിരുന്നത്.
12000 രൂപയില്‍ കുറവ് പ്രതിമാസ വരുമാനം നേടുന്ന കുടുംബങ്ങള്‍ക്ക് ബാക്കി തുക സര്‍ക്കാര്‍ നല്‍കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നത്. 25 കോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിതയായാണ് ഇതിനെ വിശേഷിപ്പിച്ചത്.