Sorry, you need to enable JavaScript to visit this website.

സാഹിത്യകാരി അഷിത അന്തരിച്ചു

തൃശൂർ- പ്രമുഖ മലയാള സാഹിത്യകാരി അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതയായിരുന്നു. തൃശൂർ ജില്ലയിലെ പഴയന്നൂരിൽ ജനിച്ച അഷിത ദൽഹിയിലും ബോംബെയിലുമായാണ് പഠനം പൂർത്തിയാക്കിയത്. എറാണാകുളം മഹാരാജാസ് കോളെജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കി. വിസ്മയ ചിഹ്നങ്ങൾ, അപൂർണവിരാമങ്ങൾ, അഷിതയുടെ കഥകൾ, മഴമേഘങ്ങൾ, തഥാഗത, അലക്‌സാണ്ടർ പുഷ്‌കിന്റെ മലയാള കഥകളുടെ തർജമ, മീര പാടുന്നു(കവിതകൾ), വിഷ്ണു സഹസ്രനാമം ലളിത വ്യാഖ്യാനം(ആത്മീയം), ശിവേന സഹനർത്തനം, രാമായണം കുട്ടികള്ക്ക്, കുട്ടികളുടെ ഐതിഹ്യമാല എന്നിവയാണ് പ്രധാന കൃതികൾ. ഇടശേരി പുരസ്‌കാരം, അങ്കണം അവാർഡ്, തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യപുരസ്‌കാരം, പത്മരാജൻ പുരസ്‌കാരം തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്.
 

Latest News