പൂജാരിയുടെ വിദൂര വോട്ട് തേടി 35 കിലോ മീറ്റര്‍ 

വടോദര: ഒരു വോട്ട് രേഖപ്പെടുത്താനായി വേണ്ടി മാത്രം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ യാത്ര ചെയ്യുന്നത് 35 കിലോമീറ്റര്‍! മഹന്ത് ഭാരത് ദാസ് ദര്‍ശന്‍ ദാസ് എന്ന ഒരു പൂജാരിയുടെ വോട്ട് രേഖപ്പെടുത്താനായാണ് അധികൃതര്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്നത്. ഗുജറാത്തിലെ ഗിര്‍ വനത്തിലെ ബാനെജ് ക്ഷേത്രത്തിലെ പൂജാരിയാണ് ഈ അറുപതുകരന്‍. തന്റെ അവകാശ0 രേഖപ്പെടുത്താനായി ബനെജില്‍ അധികൃതര്‍ എത്തുന്നത് വരെ ദര്‍ശന്‍ ദാസ് കാത്തിരിക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അധികൃതര്‍ ദര്‍ശന്‍ ദാസിന്റെ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. വൈദ്യുതിയോ ഫോണോ വിനോദ മാധ്യമങ്ങളോയില്ലാതെയാണ് ദര്‍ശന്‍ ഇവിടെ താമസിക്കുന്നത്. ഇരുപതാം വയസില്‍ പഠനം ഉപേക്ഷിച്ച് ഇവിടെയെത്തിയ ദാസ് 40 വര്‍ഷമായി അമ്പലത്തിലും പരിസരത്തുമായാണ് താമസം. 

Latest News