ഹജ് തീര്‍ഥാടകര്‍ക്കായി മിനായില്‍ പുതിയ നടപ്പാലം നിർമിക്കുന്നു

മക്ക- ഹജ് തീർഥാടകരെ ലക്ഷ്യമിട്ട് മിനായിൽ പുതിയ നടപ്പാലം നിർമിക്കുന്നു. കിംഗ് അബ്ദുല്ല പാലത്തിനു സമാന്തരമായാണ് നടപ്പാലം നിർമിക്കുന്നത്. പുതിയ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി കിംഗ് അബ്ദുല്ല പാലം ഇന്നു മുതൽ അടച്ചിടുമെന്ന് മക്ക ട്രാഫിക് പോലീസ് അറിയിച്ചു. ദുൽഖഅ്ദ 15 വരെ പാലം അടച്ചിടും. ഹജിനു മുമ്പായി പുതിയ നടപ്പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. 
അസീസിയയിൽ നിന്ന് അൽ ശറായിഅ് വഴി തായിഫ്, അൽ സൈൽ റോഡിലേക്ക് പോകുന്നതിന് വാഹനങ്ങൾ കിംഗ് അബ്ദുൽ അസീസ് റോഡ്, കിംഗ് ഫൈസൽ പാലം വഴി അൽ ശറായിഅ്, തായിഫ്, അൽസൈൽ റോഡിലേക്ക് തിരിച്ചുവിടും. അൽശറായിഇൽ നിന്ന് അസീസിയ ലക്ഷ്യമാക്കി പോകുന്നവരുടെ വാഹനങ്ങൾ കിംഗ് ഫൈസൽ പാലം വഴിയും തിരിച്ചുവിടുമെന്ന് മക്ക ട്രാഫിക് പോലീസ് അറിയിച്ചു. 

Latest News