അങ്ങാടിപ്പുറം സ്വദേശി ജുബൈലിൽ അപകടത്തിൽ മരിച്ചു 

ദമാം- അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ പരേതനായ കുറുപ്പത്ത് മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ മകൻ മുഹമ്മദ് ഹനീഫ (34) ജുബൈലിൽ ബസ്സും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ഇരുപത് ദിവസം മുമ്പാണ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ചീരട്ടാമല മസ്ജിദുന്നൂർ ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദാലി ഖാസിമിയുടെ മരുമകനാണ്. മാതാവ് : ഫാത്തിമ  പുഴക്കൽ. ഭാര്യ. വഴിപ്പാറയിലെ തവളേങ്ങൽ അബ്ദുൽ സലാമിന്റെ മകൾ മുഹ്‌സിന. മകൻ: ഹാദി ഹംദാൻ.
 

Latest News