Sorry, you need to enable JavaScript to visit this website.

സ്‌കോട്ട് ലന്‍ഡ് യാര്‍ഡ് ആസ്ഥാനം  യൂസഫലി പഞ്ച നക്ഷത്ര ഹോട്ടലാക്കി 

ലണ്ടന്‍: ലണ്ടനിലെ പ്രശസ്തമായ ഗ്രേറ്റ് സ്‌കോട്ട് ലന്‍ഡ് യാര്‍ഡ് പഴയ ആസ്ഥാനം ആഡംബര പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റി ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥനും മലയാളിയുമായ എം.എ.യൂസഫലി. കോടികള്‍ ചെലവഴിച്ചാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. ഈ വര്‍ഷം അവസാനം ഹോട്ടല്‍ തുറക്കുമെന്നാണ് വിവരം. ഒരു രാത്രി തങ്ങാന്‍ 8 ലക്ഷം വരെ ചെലവുള്ള മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്.
ലണ്ടനിലെ പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളായ ഗല്ലിയാര്‍ഡ് ഹോംസാണ് കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മൂന്നര വര്‍ഷം കൊണ്ടാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. 75 മില്യന്‍ യൂറോയാണ് (584,88,16,050 രൂപ) ഹോട്ടലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവായത്. 153 മുറികളാണ് ഹോട്ടലില്‍ ഉളളത്. 
1829 മുതല്‍ 1890 വരെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിന്റെ ആസ്ഥാന മന്ദിരമായിരുന്നു ഗ്രേറ്റ് സ്‌കോട്ട് ലന്‍ഡ് യാര്‍ഡ്. ബ്രിട്ടീഷ് ആര്‍മി റിക്രൂട്‌മെന്റ് ഓഫീസും ഈ കെട്ടിടത്തിലായിരുന്നു. 2004 വരെ പ്രതിരോധ മന്ത്രാലയത്തിന്റെ ലൈബ്രറിയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 2016 ല്‍ ആണ് 110 മില്യണ്‍ പൗണ്ടിനു ചരിത്ര പ്രാധാന്യമുളള ഈ കെട്ടിടം യൂസഫലി വാങ്ങിയത്.

Latest News