തകരാറിലായ ആഡംബരക്കപ്പല്‍  സുരക്ഷിതമായി തീരത്തടുപ്പിച്ചു

ട്രോംസേ:യാത്രയ്ക്കിടെ എന്‍ജിനുകള്‍ തകരാറിലായ ആഡംബരക്കപ്പല്‍ 'ദ് വൈക്കിങ് സ്‌കൈ' സുരക്ഷിതമായി മോള്‍ഡെ തീരത്തടുപ്പിച്ചു. 1373 പേരുമായി നോര്‍വേയുടെ വടക്കന്‍ നഗരമായ ട്രോംസോയില്‍ നിന്നും തെക്കുഭാഗത്തെ സ്റ്റാവഞ്ചറിലേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ തകരാറിലാവുകയായിരുന്നു.
നോര്‍വേ തീരത്തുനിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള ഹസ്റ്റാഡ്വിക തീരത്തിനടുത്തുവെച്ചാണ് കപ്പല്‍ തകരാറിലായത്. ഉയര്‍ന്ന തിരമാലകളും മണിക്കൂറില്‍ 86 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റുമാണ് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായത്.
ക്യാപ്റ്റന്‍ അപായസന്ദേശം അയച്ചതോടെയാണു പുറംലോകം വിവരം അറിഞ്ഞു തുടങ്ങിയത്. ഹെലിക്കോപ്റ്റര്‍ വഴി 500ഓളം പേരെ സുരക്ഷിതമായി കരയിലെത്തിച്ചു. കപ്പല്‍ സുരക്ഷിതമായി തീരത്തടുപ്പിക്കാന്‍, ടഗ് ബോട്ടുകളും കപ്പലിന് അരികെയെത്തി. കപ്പലിലെ യാത്രക്കാരില്‍ അധികവും യുഎസ്, ബ്രിട്ടിഷ് പൗര•ാരാണ്. മറ്റ് 14 രാജ്യക്കാരും കപ്പലിലുണ്ട്. ഇതിനിടെ കപ്പലിന്റെ തകരാറിലായ നാലു എന്‍ജിനുകളില്‍ മൂന്നെണ്ണം പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.

Latest News