മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചട്ടം ലംഘിച്ചുവെന്ന് പരാതി 

മലപ്പുറം: മലപ്പുറത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി പി സാനുവിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘന ആരോപണവുമായി യു ഡി എഫ്. സാനുവിനെതിരെ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ കളക്ടര്‍ക്ക് യു ഡി എഫ് ഇതുസംബന്ധിച്ച് പരാതി നല്‍കി. പി ആര്‍ ഡി പുറത്തിറക്കിയ '1000 നല്ല ദിനങ്ങള്‍' എന്ന ബ്രോഷര്‍ വോട്ടഭ്യര്‍ത്ഥനക്കൊപ്പം വിതരണം ചെയ്‌തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ബ്രോഷറിന്റെ പകര്‍പ്പുകളുള്‍പ്പെടെയാണ് ജില്ലാ കളക്ടര്‍ക്ക് യു ഡി എഫ് പരാതി നല്‍കിയത്.

Latest News