Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയ്ക്ക് തിരിച്ചടി,   ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കും 

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കടുത്ത വിമര്‍ശകനായ ബി.ജെ.പി സിറ്റിങ് എം.പിയും മുന്‍ ബോളിവുഡ് സൂപ്പര്‍താരവുമായ ശത്രുഘ്‌നന്‍സിന്‍ഹയെ പട്‌നസാഹിബില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസിന്റെ കരുനീക്കം. ശത്രുഘ്‌നന്‍സിന്‍ഹയുടെ സിറ്റിങ് സീറ്റായ പട്‌ന സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇതിന് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ബി.ജെ.പി നേതൃത്വത്തിന് ശത്രുഘ്‌നന്‍ സിന്‍ഹ നല്‍കിയിരിക്കുന്നത്. 'ന്യൂട്ടന്റെ മൂന്നാം നിയമം ഓര്‍ക്കുക. ഓരോ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും. നിങ്ങളും നിങ്ങളുടെ പ്രവര്‍ത്തകരും എന്നോട് ചെയ്തത് സഹിക്കാവുന്നതാണ്. അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ പ്രാപ്തനാണ്' എന്നാണ് ബിജെപിയ്‌ക്കെതിരെ സിന്‍ഹ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബി.ജെ.പിയുടെ എല്‍.കെ അദ്വാനി പക്ഷക്കാരനായ ശത്രുഘ്‌നന്‍ സിന്‍ഹ നരേന്ദ്രമോഡിയുടെ കടുത്ത വിമര്‍ശകനാണ്. അദ്വാനിയെ മാറ്റി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും നേരത്തെ സിന്‍ഹ പരസ്യമായി രംഗത്തു വന്നിരുന്നു.
മോഡിയെ വിമര്‍ശിക്കുകയും അതേസമയം തന്നെ രാഹുല്‍ഗാന്ധി കഴിവുള്ള നേതാവാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പുകഴ്ത്തുകയും ചെയ്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ചടങ്ങുകളിലും സിന്‍ഹയുടെ മോഡി വിമര്‍ശനം ബി.ജെ.പി നേതൃത്വത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
ബീഹാറില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ശത്രുഘ്‌നന്‍ സിന്‍ഹ. അതിനാല്‍ പട്‌ന സാഹിബില്‍ ശത്രുഘ്‌നന്‍ സിന്‍ഹയെ മത്സരിപ്പിക്കണമെന്ന നിലപാടാണ് ആര്‍.ജെ.ഡിക്കും ഉള്ളത്. മഹാസഖ്യത്തില്‍ വിജയിച്ച് മുഖ്യമന്ത്രിയായ നിധീഷ്‌കുമാര്‍ വഞ്ചിച്ച് ബി.ജെ.പി പാളയത്തിലേക്കുപോയതിനുള്ള മധുരപ്രതികാരം കൂടിയാണ് ശത്രുഘ്‌നന്‍സിന്‍ഹയെ ബി.ജെ.പി പാളയത്തില്‍ നിന്നും മഹാസഖ്യത്തിലെത്തിക്കുന്നതിലൂടെ കോണ്‍ഗ്രസ് നിറവേറ്റുന്നത്.

Latest News