ദമാം- സൗദി ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നതിന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ദഹറാനിലെത്തി. സല്‍മാന്‍ ഖാനോടുള്ള ആദരസൂചകമായി രാത്രി കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചറില്‍ (ഇത്‌റ) താരത്തോടൊപ്പം സംവാദം പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. തന്റെ ബോളിവുഡ് ജീവിതത്തെ കുറിച്ചും അഭിനയ, നിര്‍മാണ രംഗത്തെ അനുഭവങ്ങളെ കുറിച്ചും സല്‍മാന്‍ ഖാന്‍ മനസ്സു തുറക്കും.
ഹലോ, സൗദി അറേബ്യ, അസ്സലാമു അലൈക്കും - തന്റെ വരവ് അറിയിച്ചുകൊണ്ട് സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. മാര്‍ച്ച് 24-ന് ഇത്്‌റയില്‍ കാണാം, ഇന്‍ശാ അല്ലാഹ് എന്നും നേരത്തെ വിഡിയോ സന്ദേശത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു.
ഓണ്‍ലൈന്‍ വഴി നടത്തിയ ടിക്കറ്റ് വില്‍പന വളരെ വേഗം പൂര്‍ത്തിയായതിനാല്‍ ടിക്കറ്റ് കിട്ടാത്ത നിരാശയിലാണ് മലയാളികളടക്കമുള്ള പ്രവാസികള്‍.