കേരളത്തിൽ സൂര്യാഘാതം; രണ്ടു പേർ മരിച്ചു

തിരുവനന്തപുരം- സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു പേർ മരിച്ചതായി സംശയം. പാറശാലയിൽ മധ്യവയസ്‌കനും കണ്ണൂർ വെള്ളോറയിൽ മധ്യവയസ്‌കനുമാണ് മരിച്ചത്. ഇരുവരുടെയും മരണകാരണം സൂര്യാതപമാണെന്നാണ് റിപ്പോർട്ട്. മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകളുള്ളതാണ് മരണകാര്യത്തിൽ സംശയമുണ്ടാകാൻ കാരണം. ഇവരുടെ പോസ്റ്റുമോർട്ടം റിപോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സംശയം ദുരീകരിക്കാനാകൂ. കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരാൾക്ക് പൊള്ളലേറ്റു. ആർ.എസ്.പി നേതാവ് പുനലൂർ മണ്ഡലം സെക്രട്ടറി നാസർ ഖാനാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർക്കോട് മൂന്നു വയസുകാരിയായ കുമ്പള സ്വദേശി മർവക്ക് പൊള്ളലേറ്റു. സംസ്ഥാനത്തെ പത്തു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 

Latest News