കോട്ടയം- ഏറ്റുമാനൂരില്‍ 80-കാരിയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാഴക്കാലായില്‍ ചിന്നമ്മ ജോസഫിനെയാണ് ദുരൂഹമായി മരിച്ച നിലയലില്‍ കണ്ടെത്തിയത്. ഇവരും മകന്‍ ബിനുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 10.45ഓടെ പുറത്തിറങ്ങിയപ്പോള്‍ അമ്മയെ കണ്ടില്ലെന്നും തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനു മുന്നിലെ വളപ്പില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്നും ബിനു പോലീസിനോട് പറഞ്ഞു. വിവരം ബിനും ആദ്യം അറിയിച്ചത് പഞ്ചായത്തംഗത്തെയാണ്. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു വരുന്നു. മൃതദേഹത്തിലെ വസ്ത്രം പൂര്‍ണമായും കരിഞ്ഞിട്ടുണ്ട്. മുഖം വികൃതമായിട്ടുമുണ്ട്. വളപ്പിലെ വാഴയും ചെടികളും കത്തിയതായും കണ്ടെത്തി. ബിനുവില്‍ നിന്ന് പോലീസ് വിശദമായി മൊഴിയെടുക്കുകയാണ്.