Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അപകടങ്ങള്‍ വര്‍ധിക്കുന്നു; സൗദിയില്‍ ബൈക്കുകളുടെ വ്യാപനം തടയും

റിയാദ് - സൗദിയിൽ ബൈക്കുകളുടെ വ്യാപനത്തിന് തടയിടുന്ന നിയമം അംഗീകരിച്ച് നടപ്പാക്കുന്നതിന് ഏതാനും സർക്കാർ വകുപ്പുകൾ നീക്കം നടത്തുന്നതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ബൈക്കുകളുടെ വ്യാപനം അപകടകരമാണെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തു വന്ന പശ്ചാത്തലത്തിലാണ് ബൈക്കുകളുടെ വ്യാപനത്തിന് തടയിടുന്ന പുതിയ നിയമം നടപ്പാക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ ആലോചിക്കുന്നത്. 


ബൈക്കുകളുടെ ഉപയോഗം കുറക്കുന്നതിനുള്ള ശുപാർശകളും ബൈക്കുകളുടെ വ്യാപനം സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച റിപ്പോർട്ടുകളും വിശകലനം ചെയ്യുന്നതിന് പ്രവിശ്യാ ഗവർണറേറ്റുകളും പോലീസും ട്രാഫിക് പോലീസും വാണിജ്യ, വ്യവസായ മന്ത്രാലയവും നഗരസഭകളും സൗദി കസ്റ്റംസും ഏതാനും തവണ യോഗങ്ങൾ ചേർന്നതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ബൈക്കുകളുടെ വിൽപനക്കും വ്യാപനത്തിനും വലിയ തോതിൽ തടയിടുന്ന നിയമം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കർശനമായ നിയമ, വ്യവസ്ഥകൾക്കും നിർദേശങ്ങൾക്കും അനുസൃതമായി മാത്രമായിരിക്കും ബൈക്ക് വിൽപനക്ക് അനുമതി നൽകുക. 


ബൈക്ക് വ്യാപനം തടയുന്നതിന് ഉന്നതാധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ബൈക്ക് വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട ശുപാർശകളും നിർദേശങ്ങളും പ്രവിശ്യാ ഗവർണറേറ്റുകളും പോലീസും ട്രാഫിക് പോലീസും വാണിജ്യ, വ്യവസായ മന്ത്രാലയവും നഗരസഭകളും സൗദി കസ്റ്റംസും ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കണമെന്നും ഉന്നതാധികൃതർ നിർദേശിച്ചിട്ടുണ്ട്. 

Latest News