പട്‌ന- നിര്‍ത്താതെ കരഞ്ഞ പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ ചുണ്ടുകളില്‍ പശ തേച്ച് ഒട്ടിച്ച് അമ്മയുടെ ക്രൂരത. ബിഹാറിലെ ചാപ്രയില്‍ ശനിയാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞെത്തിയ അച്ഛന്‍ കുഞ്ഞിനെ അസ്വാഭാവിക നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് നിശബ്ദനായി കാണപ്പെട്ടു. വായില്‍ നുര പുറത്തു വരുന്ന അവസ്ഥയിലായിരുന്നു കുഞ്ഞിനെ കണ്ടതെന്ന് അച്ഛന്‍ പറഞ്ഞു. ഇതേകുറിച്ചു ചോദിച്ചപ്പോഴാണ് ഭാര്യ ശോഭ കുഞ്ഞിന്റെ ചുണ്ടില്‍ പശ തേച്ച കാര്യം പറഞ്ഞത്. നിര്‍ത്താതെയുള്ള കരച്ചില്‍ നിര്‍ത്താനാണ് ഇങ്ങനെ ചെയ്തതെന്നും ഭാര്യ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തിട്ടുണ്ട്.