Sorry, you need to enable JavaScript to visit this website.

ബിജെപിയുടെ രണ്ടാം പട്ടികയിലും പത്തനംതിട്ട സ്ഥാനാര്‍ത്ഥിയില്ല

ന്യൂദല്‍ഹി- ശനിയാഴ്ച പുലര്‍ച്ചെ പ്രസിദ്ധീകരിച്ച ബിജെപിയുടെ രണ്ടാ സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായില്ല. വിവിധ സംസ്ഥാനങ്ങളിലെ 36 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് രണ്ടാം പട്ടികയില്‍ ഇടം നേടിയത്. കേരളത്തിലെ എല്ലാ സീറ്റുകളിലേക്കുമുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഒഴിച്ചിട്ട ഒരേ ഒരു മണ്ഡലമായ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി ആരാകുമെന്ന് രണ്ടാം പട്ടികയില്‍ അറിയാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരാകുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. തുടക്കം മുതല്‍ പത്തനംതിട്ട സീറ്റുവേണ്ടി ബിജെപിക്കുള്ളില്‍ തര്‍ക്കമുണ്ട്. ഇതിനു പുറമെ കേരളത്തിലെ ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതുമാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചന.
 

Latest News