മറുകണ്ടം ചാടിയ ടോം വടക്കന് സീറ്റില്ല

ന്യൂദല്‍ഹി: അടുത്ത കാലത്ത് കോണ്‍ഗ്രസിനെ വിറപ്പിച്ച കൊഴിഞ്ഞ് പോക്കുകളില്‍ ഒന്നായിരുന്നു സോണിയ ഗാന്ധിയുടെ അടുത്ത ആളായ ടോം വടക്കന്റെത്. കോണ്‍ഗ്രസിലെ അടുക്കള രഹസ്യങ്ങള്‍ പോലും അറിയുന്ന നേതാവ് നേരം ഇരുട്ടി വെളുക്കും മുന്‍പ് ബിജെപിയിലെത്തിയത് സീറ്റ് മോഹിച്ചാണ്. തൃശൂരില്‍ മത്സരിക്കാനുളള വടക്കന്റെ ആഗ്രഹത്തിന്റെ മുന രാഹുല്‍ ഗാന്ധി ഒടിച്ചതാണ് അദ്ദേഹം രായ്ക്ക് രാമായനം കാവി അണിയാനുളള കാരണം. എന്നാല്‍ ബിജെപിയില്‍ എത്തിയപ്പോള്‍ അവിടെയും ടോം വടക്കന്‍ ചതിക്കപ്പെട്ടിരിക്കുന്നു.  കോണ്‍ഗ്രസ് വക്താവ് ആയിരുന്ന ടോം വടക്കന്‍ സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു. എന്നാല്‍ ശശി തരൂരിന്റെ വരവും കെസി വേണുഗോപാല്‍ ഗാന്ധി കുടുംബത്തിന്റെ വലംകൈ ആയി വളര്‍ന്നതും ടോം വടക്കന്റെ പല മോഹങ്ങള്‍ക്കും വലിയ തിരിച്ചടിയായി.

Latest News