കാനഡ വിസ തട്ടിപ്പ്: വിരുതന്‍ അറസ്റ്റില്‍ 

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്ത വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാ രാമപുരം മുണ്ടുപാലം സ്വദേശി അനില്‍ ജോര്‍ജ്ജ് എന്ന നാല്‍പതുകാരനാണ് പൊലീസ് വലയിലായത്.
കാനഡയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് രാമപുരം സ്വദേശി വിഷ്ണുവില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയെടുത്തത്. വിഷ്ണു കോട്ടയം എസ്പി ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കോട്ടയം പൊലീസാണ് പ്രതിയെ പിടികൂടിയത്.പ്രതി നിരവധി പേരില്‍നിന്ന് ഇത്തരത്തില്‍ പണം തട്ടിയെടുത്തതായി സൂചനയുണ്ട്. സ്ഥിരമായി ബംഗളൂരില്‍ വിമാനത്തില്‍ എത്തിയിരുന്ന പ്രതിയെ വളരെ നാടകീയമായാണ് പൊലീസ് പിടികൂടിയത്.

Latest News