പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രമുഖ കോണ്‍ഗ്രസ് നേതാവോ?

തിരുവനന്തപുരം- കേരളത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി ഒഴിച്ചിട്ട പത്തനംതിട്ടയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രമുഖ കോണ്‍ഗ്രസ് നേതാവ് എത്തുമെന്ന് റിപോര്‍ട്ട്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള രണ്ട് നേതാക്കളുമായി ബിജെപി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ബിജെപി സ്ഥിരീകരിച്ചിട്ടില്ല. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചോദ്യത്തന് ഉടന്‍ പ്രഖ്യാപനം വരുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ മറുപടി. പത്തനംതിട്ടയില്‍ പരിചിതനായ ഒരാളാണെന്നാണ് സൂചനകള്‍. ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി ത്രികോണ മത്സരത്തിനാണ് ബിജെപിയുടെ നീക്കം.
 

Latest News