Sorry, you need to enable JavaScript to visit this website.

കോഴ ആരോപണം കള്ളം, അപകീര്‍ത്തിക്ക് നിയമനടപടി സ്വീകരിക്കുമെന്ന് യെഡിയൂരപ്പ

ബെംഗളുരു- ബിജെപി കേന്ദ്ര നേതാക്കള്‍ക്കും കമ്മിറ്റിക്കും താന്‍ 1800 കോടി രൂപയിലേറെ കോഴ നല്‍കിയെന്ന ദി കാരവന്‍ പുറത്തു കൊണ്ടു വന്ന വാര്‍ത്ത കള്ളമാണെന്ന് മുന്‍ കര്‍ണാക മുഖ്യമന്ത്രി ബി.എസ് യെഡ്യൂരപ്പ പ്രതികരിച്ചു. മാസിക പുറത്തു കൊണ്ടുവന്ന രേഖകല്‍ കെട്ടിച്ചമച്ചതാണ്. ആരോപണങ്ങളും തെറ്റാണ്. ആദായ നികുതി വകുപ്പുകള്‍ ഇവ പരിശോധിച്ച് വ്യാജ രേഖയും ഒപ്പുമാണെന്ന് നേരത്തെ കണ്ടെത്തിയതാണെനന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ അപകീര്‍ക്ക് കേസ് ഫയല്‍ ചെയ്യുന്ന കാര്യം ആലോചിക്കുകയാണെന്നും യെഡിയൂരപ്പ പ്രതികരിച്ചു.

കാരവന്‍ പുറത്തു കൊണ്ടുവന്ന രേഖകളും വെളിപ്പെടുത്തലുകളും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ പരാജയം മണത്ത കോണ്‍ഗ്രസ് കളവുകളുടെ വല തന്നെ നെയ്യുകയാണെന്നും ബിജെപി  നേതാവും കേന്ദ്ര മന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇറക്കിയ പ്രസ്താവനയില്‍ എല്ലാ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാരവന്‍ പുറത്തു കൊണ്ടു വന്ന ഡയറിക്കുറിപ്പിലെ കൈയക്ഷരവും ഒപ്പും യെഡിയൂരപ്പയുടേത് അല്ലെന്നും അദ്ദേഹത്തിന് ഡയറി എഴുതുന്ന ശീലമില്ലായിരുന്നുവെന്നും കണ്ടെത്തിയതായി ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
 

Latest News