Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്റെ ദേശീയ ദിന പരിപാടി ഇന്ത്യ ബഹിഷ്‌ക്കരിച്ചു

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളെ ക്ഷണിച്ചെന്നു ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്റെ ദേശീയ ദിന പരിപാടി ഇന്ത്യ ബഹിഷ്‌ക്കരിച്ചു. ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ വെള്ളിയാഴ്ചയാണ് പരിപാടി നടക്കുന്നത്. പരിപാടിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയായി ആരേയും അയക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ പരിപാടിയിലേക്ക് മുപ്പതോളം ഹുര്‍റിയത്ത് നേതാക്കളെയാണ് പാക് സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്. ഇതു പാക്കിസ്ഥാന്റെ ഇരട്ടത്താപ്പാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അവര്‍ വീണ്ടും ഇടപെടുന്നുവെന്നതിന്റെ തെളിവാണിതെന്നും ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

Latest News