വിമാനം പറത്തി അമ്മയും മകളും

ലോസ്ഏഞ്ചല്‍സ്: ഒരമ്മയും മകളുമാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. അമ്മ പൈലറ്റും മകള്‍ സഹ പൈലറ്റും ആയി പറന്ന വിമാനം ഹിറ്റായി. ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനം പറത്തിയാണ് ഈ അമ്മയും മകളും ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. പൈലറ്റായ അമ്മയും സഹ പൈലറ്റായ മകളും വിമാനം പറത്തിയത് കാലിഫോര്‍ണിയയില്‍ നിന്നും അറ്റ്‌ലാന്റയിലേക്കും അവിടെനിന്നും ജോര്‍ജ്ജിയയിലേക്കുമാണ്. പൈലറ്റും എംബ്രി റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ചാന്‍സിലറുമായ ജോണ്‍ ആര്‍ വാട്രറ്റാണ് അമ്മയുടെയും മകളുടെയും ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല
'ഫാമിലി ഫ്‌ലൈറ്റ് ക്രൂ' എന്നാണ് ഇതിന് മറുപടിയായി ഡെല്‍റ്റാ എയര്‍ലൈന്‍ നല്‍കിയത്. ഇരുവരും വിമാനത്തിനുള്ളില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് അഭിനന്ദനവും പ്രോത്സാഹനവുമായി രംഗത്തെത്തിയത്. 41,000ത്തോളം ആളുകള്‍ ഇതിനോടകം തന്നെ ട്വീറ്റ് ലൈക്ക് ചെയ്തു കഴിഞ്ഞു. 16,000 റീട്വീറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ അമ്മയെയും മകളെയും ഒരുമിച്ചു ഒരേ വിമാനത്തില്‍ വിട്ടത് പബ്ലിസിറ്റിക്കാണെന്നു അസൂയാലുക്കള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

Latest News