വടകര: വടകരയുടെ ജനനായകന്‍ ആയിരുന്ന ടി.പി. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടില്‍ നിന്നും പ്രചാരണം തുടങ്ങി മുരളീധരന്‍. ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമയുമായി അല്‍പനേരം കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രചരണപരിപാടി തുടങ്ങിയത്.
വടകരയില്‍ യുഡിഎഫിന് പിന്തുണ നല്‍കുന്ന ആര്‍എംപി മുന്‍ തീരുമാനത്തില്‍ നിന്നും മാറി മുരളിയുടെ പ്രചരണത്തിനായി പരസ്യമായി ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും വടകരയിലേതെന്നും മുരളീധരന്‍ പറഞ്ഞു. അണികളുടെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം യുഡിഎഫ് കണ്‍വെന്‍ഷന് പിന്നാലെയാണ് ഒഞ്ചിയത്തെത്തിയത്. കോട്ടപ്പറമ്പ് മൈതാനി സാക്ഷ്യം വഹിച്ച റെക്കോര്‍ഡ് ജനക്കൂട്ടം പലതിന്റേയും സൂചനയാണ്.
സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ല എന്ന നിലപാട് എടുത്തതോടെയാണ് കെ മുരളീധരനെ വടകരയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതോടെ സംസ്ഥാനം ശ്രദ്ധിക്കുന്ന പ്രധാന മണ്ഡലമായി വടകര മാറി