ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് ഇന്ത്യ പ്രവേശിച്ചു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എതിരെ മത്സരിക്കാനുമുണ്ട് ഒരു മലയാളി. തൃശൂര്‍ സ്വദേശിയായ യുഎസ് ആഷിന്‍ ആണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കൊലകൊമ്പ•ാരോട് ഏറ്റമുട്ടാന്‍ തയ്യാറെടുക്കുന്നത്. തൃശൂര്‍ ആസ്ഥാനമായിട്ടുളള ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് ആഷിന്‍ മത്സരിക്കുന്നത്. നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരാണസിയിലും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും ആഷിന്‍ മത്സരിക്കും. മികച്ച സംരഭക സംവിധാനം ഉറപ്പ് വരുത്തി വികസനത്തിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ 543 മണ്ഡലങ്ങളിലേക്കും ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ഇറക്കിയിട്ടുണ്ട്.