വോട്ടിനു വേണ്ടി മോഡി സര്‍ക്കാര്‍ ജവാന്‍മാരെ കൊന്നു- എസ്പി നേതാവ് രാംഗോപാല്‍ യാദവ്

ന്യൂദല്‍ഹി- 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നും വോട്ടിനു വേണ്ടിനു വേണ്ടിയുള്ള ഗൂഢാലോചനയായിരുന്നു ഇതെന്നും മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് ആരോപിച്ചു. മോഡി സര്‍ക്കാരിന്റെ നീക്കങ്ങളില്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ അതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. ജമ്മുവിനും ശ്രീനഗറിനുമിടയില്‍ സുരക്ഷാ പരിശോധന ഉണ്ടായിരുന്നില്ല. ജവാന്‍മാരെ വെറും ബസിലാണ് അയച്ചത്. ഇതൊരു ഗൂഢാലോചനയായിരുന്നു-രാം ഗോപാല്‍ യാദവ് പറഞ്ഞു. ഇതിനെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ലെന്നും പുതിയൊരു സര്‍ക്കാര്‍ വരുന്നതോടെ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമ്പോള്‍ വലിയ പേരുകള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

യാദവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി രംഗത്തെത്തി. സേനയുടെ ആത്മവീര്യം കെടുത്തുന്നതാണ് ഈ പരാമര്‍ശമെന്നും ഇതു വൃത്തികെട്ട രാഷ്ട്രീയമാണെന്നും യുപി മുഖ്യമന്ത്രിയും തീപ്പൊരി ഹിന്ദുത്വ നേതാവുമായ യോഗി ആദിത്യനാഥ് പ്രതികരിച്ചു.
 

Latest News