അല്‍ഖര്‍ജ് കെ.എം.സി.സി നേതാവ് ഉംറ നിര്‍വഹിക്കുന്നതിനിടെ നിര്യാതനായി

അല്‍ഖര്‍ജ്- തവന്നൂര്‍  മറവഞ്ചേരി സ്വദേശിയും കെ.എം.സി.സി നേതാവുമായ വടക്കത്ത് വളപ്പില്‍ അബൂബക്കര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മക്കയില്‍ മരിച്ചു. ഉംറ നിര്‍വഹിക്കുന്നതിനിടെയാണ് മരണം.
കഴിഞ്ഞ 30 വര്‍ഷമായി അല്‍ഖര്‍ജിലുള്ള ഇദ്ദേഹം അല്‍ഖര്‍ജ് കെ.എം.സി.സിയുടെയുടെ ദീര്‍ഘകാലത്തെ പ്രസിഡണ്ടും നിലവില്‍ ഉപദേശക സമിതി ചെയര്‍മാനുമായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ പോയി വന്നതാണ്.
പുത്തന്‍ വീട്ടില്‍ ഫാത്തിമയാണ് ഭാര്യ. ഖദീജ റാഹിബ, ആയിശ റസാന, റമീസ എന്നിവര്‍ മക്കളാണ്. മക്കയില്‍ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് മക്ക കെ.എം.സി.സി ഭാരവാഹികളും അല്‍ഖര്‍ജ്, റിയാദ് നേതാക്കളും നേതൃത്വം നല്‍കുന്നു.

 

Latest News