ഇന്‍വിജിലേറ്റര്‍ അനുവദിച്ചില്ല; വിദ്യാര്‍ഥി പരീക്ഷാ ഹാളില്‍ മല വിസര്‍ജനം നടത്തി

കൊല്ലം- ശൗചാലയത്തില്‍ പോകന്‍ ഇന്‍വിജിലേറ്റര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന്  വിദ്യാര്‍ഥി പരീക്ഷാഹാളില്‍ മല വിസര്‍ജനം നടത്തി. കടയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷക്കിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം.

രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് ശൗചാലയത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല.

പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക തയ്യാറായില്ലെന്ന് പറയുന്നു തുടര്‍ന്ന് വിദ്യാര്‍ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷാസമയം കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ ഉടന്‍ വീട്ടിലേക്ക് അയക്കുകയായിരുന്നു.

വീട്ടിലെത്തിയ വിദ്യാര്‍ഥി മാതാപിതാക്കളോട് വിവരം പറഞ്ഞിരുന്നില്ല. ബുധനാഴ്ച വിവരമറിഞ്ഞ രക്ഷിതാക്കള്‍ അധ്യാപികക്കെതിരേ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. അധ്യാപികയുടെ നിലപാടുമൂലം പരീക്ഷാഹാളില്‍ കടുത്ത മാനസികസംഘര്‍ഷമനുഭവിച്ച മകന് വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

 

 

 

Latest News