ന്യുദല്‍ഹി- ജമ്മു കശ്മീരിലെ ഉധംപൂരില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ഉധംപൂരിലെ സിആര്‍പിഎഫ് 187-ാം ബറ്റാലിയന്‍ ക്യാംപില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വാഗ്വാദത്തിനിടെ സിആര്‍പിഎഫ് കോണ്‍സ്റ്റബ്ള്‍ അജിത് കുമാര്‍ സര്‍വീസ് റൈഫില്‍ പുറത്തെടുത്ത് മൂന്ന് സഹപ്രവര്‍ത്തകര്‍ക്കു നേരെ നിറയൊാഴിക്കുകയായിരുന്നു. ശേഷം സ്വയം വെടിവച്ച അജിത് കൂമാര്‍ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലാണ്. കോണ്‍സ്റ്റബിള്‍മാരായ രാജസ്ഥാന്‍ സ്വദേശി പൊകര്‍മല്‍ ആര്‍, ദല്‍ഹി സ്വദേശി യോഗേന്ദ്ര ശര്‍മ, ഹരിയാന സ്വദേശി ഉമീദ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി അജിത് കുമാര്‍ യുപിയിലെ കാണ്‍പൂര്‍ സ്വദേശിയാണ്.