ജിദ്ദ - ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ജിദ്ദയിൽ 30 അംഗ പ്രവാസി യു.ഡി.ഫ് സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു. ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന ഒ.ഐ.സി.സി യുടെയും കെ.എം.സി.സിയുടെയും ഗ്ലോബൽ നാഷണൽ ജില്ലാ ഭാരവാഹികളുടെ യോഗം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം കെ.എം.ഷരീഫ് കുഞ്ഞു ഉദ്ഘാടനം ചെയ്തു. കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു.
കെ.ടി.എ മുനീർ (ചെയർമാൻ), വി.പി.മുസ്തഫ, ജോഷി വർഗീസ്, സി.കെ.റസാഖ് മാസ്റ്റർ, ഷുക്കൂർ വക്കം, പി.സി.എ.റഹ്മാൻ, നൗഷാദ് അടൂർ (വൈസ് ചെയർമാൻ), അബൂബക്കർ അരിമ്പ്ര (ജനറൽ കൺവീനർ), ലത്തീഫ് മുസ്ല്യാരങ്ങാടി, സക്കീർ ഹുസൈൻ എടവണ്ണ, നാസിമുദ്ദീൻ മണനാക്ക്, ഇസ്ഹാഖ് പൂണ്ടോളി, ശ്രീജിത്ത് കണ്ണൂർ, മാമുദു പൊന്നാനി, ഇസ്മായിൽ മുണ്ടക്കുളം, വിലാസ് അടൂർ, അനിയൻ ജോർജ്, സി.സി കരീം (കൺവീനർമാർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. കെ.പി.മുഹമ്മദ്കുട്ടി, കെ.എം.ഷരീഫ്കുഞ്ഞു, അഹമ്മദ് പാളയാട്ട്, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, അൻവർ ചേരങ്കൈ, ചെമ്പൻ അബ്ബാസ്, നിസാം മമ്പാട്, റഷീദ് കൊളത്തറ എന്നിവരെ രക്ഷാധികാരികളായും ശിഹാബ് താമരക്കുളം, ഇഖ്ബാൽ പൊക്കുന്ന്, എ.കെ ബാവ, ഹാഷിം കോഴിക്കോട് എന്നിവരെ സോഷ്യൽ മീഡിയാ കോ ഓർഡിനേറ്റർമാരായും തെരഞ്ഞെടുത്തു.
കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങൾക്കും ജിദ്ദയിൽ പ്രവാസി യു.ഡി.എഫ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ജിദ്ദ പ്രവാസി യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഒ.ഐ. സി.സിയുടെയും കെ.എം.സി.സിയുടെയും വിവിധ തലങ്ങളിലെ ജില്ലാ, മണ്ഡലം, ഏരിയാ കമ്മിറ്റി പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റികൾ രൂപീകരിക്കുകയെന്നും അവർ വ്യക്തമാക്കി.
കെ.എം.സി.സി നാഷണൽ, ജില്ലാ ഭാരവാഹികളും ഒ.ഐ.ഐ.സി ഗ്ലോബൽ, നാഷണൽ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്ല്യാരങ്ങാടി നന്ദിയും പറഞ്ഞു.






